മേഖലാ പരിശീലന കളരി ഫാത്തിമ മാതാ നാഷണൽ കോളജിൽ
1450812
Thursday, September 5, 2024 5:56 AM IST
കൊല്ലം: കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയുടെ ഭാഗമായി ഐഇഡിസി ജില്ലാ മേഖലാ പരിശീലനക്കളരി ഫാത്തിമ മാതാ നാഷണൽ കോളജിൽ ഉദ്ഘാടനം ചെയ്തു.
എം. നൗഷാദ്എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഡോ. അഭിലാഷ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ സംരംഭക മേഖലകളിൽ വികസനം സാധ്യമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
വിവിധ കോളജുകളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിജു മാത്യു, സിസ്റ്റർ ജൂലിയറ്റ്, നോഡൽ ഓഫീസർ ഡോ. സ്മിതാ ജോർജ്, സ്റ്റാർട്ടപ്പ് മിഷൻ ഹെഡ് ബെർജിൻ എസ്. റഷൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.