പ്ലാക്കാട് ജമന്തി പൂകൃഷി വിളവെടുത്തു
1451395
Saturday, September 7, 2024 6:17 AM IST
ചാത്തന്നൂർ: ദി പ്ലാക്കാട് പബ്ലിക് ലൈബ്രറി നടത്തിയ ജമന്തി പൂകൃഷി വിളവെടുപ്പ് ഉത്സവമായി മാറി.വിളവെടുപ്പ് ഉദ്ഘാടന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് എം. സുഭാഷ് അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ആർ. കലാദേവി, ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം സിനിലാൽ, കൃഷി ഓഫീസർ ശ്രീകുമാർ, സി.വി. പ്രസന്നകുമാർ, സന്തോഷ് പ്രിയൻ, പ്രദീപൻ തൂലിക, കെ.എൻ. സുരേഷ്, സതീശൻ, രഘു, ഷിബു, പ്ലാക്കാട് ദർശന,
ദീപ, ക്ഷേത്ര പ്രസിഡന്റ്ശശിധരൻ പിള്ള, ലൈബ്രറി സെക്രട്ടറി എസ്. ജയൻ എന്നിവർ പങ്കെടുത്തു.പൈങ്ങൽ ശ്രീഗുരു നാഗപ്പൻകാവ് ക്ഷേത്രാങ്കണത്തിലാണ് ആയിരം മൂട് ജമന്തി നട്ടത്.