ഓൺലൈൻ തട്ടിപ്പ്: പ്രധാന പ്രതി പിടിയിൽ
1451388
Saturday, September 7, 2024 6:17 AM IST
കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതിയെ കോഴിക്കോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കാസർഗോഡ് പിലിക്കോട് മണിയാറ്റ് പുതിയപുരയില്‍ വീട്ടില്‍ അര്‍ബാസ് (25 ) ആണ് അറസ്റ്റിൽ ആയത്. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാം എന്ന് വാഗ്ദാനം നല്കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ചതായാണ് പോലിസിന് ലഭിച്ച പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബാങ്ക് ചെക്ക് മുഖേന തട്ടിപ്പ് പണം വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പിന്‍വലിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകാർക്ക് എത്തിച്ചു കൊടുക്കുന്ന മുഖ്യപങ്കാളിയാണ് അറസ്റ്റിലായത്.
കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ട്ടര്‍ വി.വി അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, സന്ലാല് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരുന്നു.