അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യണം
1451088
Friday, September 6, 2024 6:13 AM IST
കൊല്ലം: ഓണം പ്രമാണിച്ച് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് മിന്നല്‍ പരിശോധന നടത്തും.
യഥാസമയം പുനഃപരിശോധന നടത്താതെ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങള്‍ അതത് താലൂക്ക്തല ഓഫീസുമായി ബന്ധപ്പെട്ട് മുദ്ര ചെയ്യണം.
അളവില്‍ കുറച്ച് വില്പന നടത്തുക, അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര ചെയ്യാതെ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, പാക്കിംഗ് രജിസ്ട്രേഷന് നടത്താതെ സാധനങ്ങള്‍ പാക്ക് ചെയ്യുക, പായ്ക്കറ്റിന്റെ പുറത്ത് നിയമാനുസൃതം രേഖപ്പെടുത്തേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്പന നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് മേല്‍ പരിശോധനകള്‍ നടത്തും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോണ്‍ മുഖേന അറിയിക്കാം.
ഫോണ്‍ നന്പർ ഡെപ്യൂട്ടി കണ്ട്രോളര് (ജനറല്‍)-8281698021, ഡെപ്യൂട്ടി കണ്ട്രോളര് (ഫ്ളയിംഗ് സ്ക്വാഡ്)-8281698028, അസിസ്റ്റന്റ് കണ്ട്രോളര്, കൊല്ലം-8281698022, ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ 2-8281698023, ഇന്‍സ്പെക്ടര്‍, കുന്നത്തൂര്‍-8281698024, ഇന്‍സ്പെക്ടര്‍, കരുനാഗപ്പള്ളി -8281698025, ഇന്‍സ്പെക്ടര്‍,കൊട്ടാരക്കര-8281698026, ഇന്‍സ്പെക്ടര്‍, പുനലൂര്‍-8281698027, ഇന്‍സ്പെക്ടര്‍, പത്തനാപുരം-9400064082.