കോട്ടാത്തലയിൽ ജമന്തിപ്പൂ വിളവെടുത്തു
1451393
Saturday, September 7, 2024 6:17 AM IST
കൊട്ടാരക്കര: ഓണത്തിന് പൂക്കളമൊരുക്കാൻ കോട്ടാത്തലയുടെ ജമന്തിപ്പൂക്കൾ തയാറായി. കോട്ടാത്തല പണയിൽ ശ്രീഭവനിൽ(പനങ്ങാട്ട്) സി.ആർ. ശരത് ചന്ദ്രന്റെ ജമന്തിത്തോട്ടത്തിലെ വിളവെടുപ്പ് നാട്ടുകാർ ആഘോഷമാക്കി.
ഇന്നലെ രാവിലെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് പൂക്കളിറുത്ത് ബ്ലോക്ക് തല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ആദ്യ വില്പന നടത്തി.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. രാജേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, അസി.ഡയറക്ടർ ജയശ്രീ, നെടുവത്തൂർ കൃഷി ഓഫീസർ സാജൻ, പഞ്ചായത്തംഗം എസ്.ത്യാഗരാജൻ, അസി.കൃഷി ഓഫീസർ രാജേഷ് ചന്ദ്ര, കോട്ടാത്തല ശ്രീകുമാർ, ജഗദീഷ്, രാജി എന്നിവർ പങ്കെടുത്തു.
കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസിലെ സൂപ്രണ്ട് സി.ആർ. ശരത് ചന്ദ്രൻ 30 സെന്റ് ഭൂമിയിൽ 1200 ജമന്തിയാണ് നട്ടത്. ആവണി കൃഷിക്കൂട്ടം ഗ്രൂപ്പിലെ പ്രവർത്തകരും ഒപ്പം ചേർന്നു.
മഞ്ഞയും ഓറഞ്ച് നിറവുമുള്ള ജമന്തിപ്പൂക്കളുടെ വസന്തോത്സവം കാണാൻ പുറമേ നിന്ന് ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്.
വിളവെടുപ്പുത്സവത്തിൽ നാട്ടുകാരും സാമൂഹ്യ സംഘടനാ പ്രവർത്തകരും പങ്കാളികളായി.