ചണ്ണപ്പേട്ട കള്ളുഷാപ്പിനെതിരേ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഇന്ന്
1451377
Saturday, September 7, 2024 6:02 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ടയില്‍ ആരംഭിച്ച കള്ളുഷാപ്പിനെതിരേ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി.
ചണ്ണപ്പേട്ട കൂപ്പ് ഭാഗത്ത് ആരംഭിക്കുന്ന ഷാപ്പ് നാടിനു ആപത്താണ്. ഷാപ്പിനെ എതിര്‍ത്ത് പ്രതിഷേധം രേഖപ്പെടുത്തുകയും അടപ്പിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
ഷാപ്പിനെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനപ്രതിനിധികള്‍, പ്രവര്‍ത്തകർ എന്നിവരെ മാത്രം തെരഞ്ഞുപിടിച്ച് കേസെടുത്തതില്‍ ദുരൂഹതയുണ്ട്. ഷാപ്പിന് അനുകൂല നിലപാട് സ്വീകരിക്കുന്ന പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.സാദിക് പറഞ്ഞു.
പ്രദേശവാസികളുടെ സമരത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ നല്‍കുമെന്ന് സാദിക് അറിയിച്ചു