പൂക്കളത്തിന് പൂ കൃഷി വിളവെടുത്ത് ഹോളിഫാമിലി സ്കൂള്‍
1451378
Saturday, September 7, 2024 6:02 AM IST
അഞ്ചല്‍: ഓണാഘോഷത്തിന് സ്കൂളിൽ അത്തപ്പൂക്കളം ഒരുക്കാൻ അഞ്ചല്‍ ഹോളി ഫാമിലി പബ്ലിക് സ്കൂള്‍ വിദ്യാർഥികൾ ഇക്കുറി സ്വന്തം കൃഷിയിടത്തിൽ നിന്ന് പൂവ് വിളവെടുക്കും.
നമ്മുടെ ഓണം നമ്മുടെ പൂക്കള്‍ എന്ന ആശയവുമായാണ് സ്കൂളിൽ പുഷ്പകൃഷി ഒരുക്കിയത്. സ്കൂള്‍ മുറ്റത്തും പരിസരത്തുമായി അധ്യാപകരുടെ സഹായത്തോടെയാണ് കുട്ടികൾ പൂക്കൃഷിയിറക്കിയത്.
250 തൈകൾ കുട്ടികൾ കുട്ടികള്‍ നട്ട് പരിപാലിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പുഷ്പ കൃഷി നടത്താനും ആവശ്യമെങ്കില്‍ മറ്റ് സ്കൂളുകള്‍ക്ക് പൂക്കള്‍ നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആലോചന നടക്കുന്നത്. പൂകൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സ്കൂള്‍ അധികൃതരും കുട്ടികളും.