അധ്യാപകദിനം വേറിട്ട അനുഭവമാക്കി ബ്രൂക്ക് ഇന്റർനാഷണൽ
1451091
Friday, September 6, 2024 6:16 AM IST
ശാസ്താംകോട്ട: അധ്യാപക ദിനത്തിൽ രാജഗിരി ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരായെത്തി. കെജി ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസെടുക്കുകയും ചെയ്തു.
രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ പ്രതിമയിൽ സ്കൂൾ ഡയറക്ടർ ഡോ. ജി. എബ്രഹാം തലോത്തിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പുഷ്പാർപ്പണം നടത്തിയത്തോടെയാണ് തുടക്കം കുറിച്ചത്.
അസംബ്ലിയിൽ ബ്രൂക്ക് ഡയറക്ടർ റവ. ഡോ. ജി. ഏബ്രഹാം തലോത്തിലിൽ നിന്ന് അധ്യാപകർ ദീപങ്ങൾ ഏറ്റുവാങ്ങി വിദ്യാർഥികൾക്ക് കൈമാറി.