ഭീഷണിപ്പെടുത്തി ബലാത്സംഗം; പ്രതി പിടിയിൽ
1450810
Thursday, September 5, 2024 5:56 AM IST
കൊല്ലം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി പോലീസിന്റെ പിടിയിലായി. മുട്ടയ്ക്കാവ് ഷാൻ നിവാസിൽ ഷാഹുൽ ഹമീദ് (70) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്.
പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ പ്രതിയുടെ വീട്ടിൽ വച്ച് ഉപദ്രവിച്ച് പീഢനം നടത്തിയെന്നാണ് കേസ്.
പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണനല്ലൂർ ഇൻസ്പെക്ടർ രാജേഷ്, എസ്ഐ ടി. സുമേഷ്, എഎസ്ഐ ചിത്രലേഖ എസ് പിഒ പ്രതീഷ്, സിപിഒ മാരായ നജുമുദീൻ, വിഷ്ണു, ഓർവൽ, സോണിമാ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.