റവന്യൂ ജില്ല അധ്യാപക ദിനാഘോഷം നടത്തി
1451379
Saturday, September 7, 2024 6:02 AM IST
കൊല്ലം: കൊല്ലം റവന്യൂ ജില്ലാ ദേശീയ അധ്യാപക ദിനാഘോഷം ഗവ. ടിടിഐയിൽ നടന്നു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സവിതാദേവിയുടെ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷൈനി അധ്യാപക ദിന സന്ദേശം നൽകി.
സജീവ്തോമസ്, കിഷോർ. കെ. കൊച്ചയ്യം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, വിവിധ അധ്യാപക സംഘടനാ നേതാക്കളായ ബി. സജീവ്, പരവൂർ സജീബ്, ടി. കിഷോർ, എം. നുജുമുദീൻ, എസ്.കെ. ദിലീപ്കുമാർ, ജേക്കബ് കല്ലുംമൂട്ടിൽ,
ഡോ. നൗഷാദ് മന്നാനി, വി. സൈഫുദീൻ, അജിതകുമാരി, ബിജു ഫെർണാണ്ടസ്, ബിനു, യൂസഫ് ചേലേപ്പളളി, ടി. അഭിലാഷ്, പിടിഎ പ്രസിഡന്റ് സുനിൽരാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഇ.ടി. സജി എന്നിവർ പ്രസംഗിച്ചു.