പ്രതിഷേധ പ്രകടനം നടത്തി
1451082
Friday, September 6, 2024 6:12 AM IST
കുണ്ടറ: കിഴക്കേ കല്ലടയിൽ കിഴക്കേ കല്ലട- ചിറ്റുമല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരേയും എഡിജിപി അജിത് കുമാറിനെതിരേയും ഉയർന്നുവന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നും പിണറായി വിജയൻ രാജിവയ്ക്കണമെന്നുംആവശ്യപ്പെട്ടായിരുന്നു പ്രകടനം. മാർത്താണ്ഡപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മൂന്നുമുക്ക് ജംഗ്ഷനിൽ സമാപിച്ചു.
കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വി. നോദ് വില്ല്യേത്ത്, ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്, കല്ലട വിജയൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള, എന്നിവർ പ്രസംഗിച്ചു.