പുനലൂർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1451380
Saturday, September 7, 2024 6:02 AM IST
പുനലൂർ: ഡിഎംകെ പുനലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. പ്ലാച്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൂർണ സജ്ജമാകുന്നതുവരെ ഫ്ലാറ്റ് നിവാസികളെ അവിടെനിന്നു മാറ്റി പുനരധിവസിപ്പിക്കുക, മുനിസിപ്പൽ ഓഫീസിനു സമീപമുള്ള നഗരസഭയുടെ ഏഴുനില ഷോപ്പിംഗ് കോംപ്ലക്സ് പുനർനിർമാണം പൂർത്തീകരിക്കുക, മാർക്കറ്റ് നവീകരണം നടപ്പിലാക്കുക, നിർദിഷ്ട ടൗൺഹാൾ നിർമാണം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
നഗരസഭാ ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡുകൾ തീർത്ത് മാർച്ച് തടഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.ആർ. മുരുഗേശൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഷാജി വാളക്കോട് അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി എസ്. രജിരാജ്, ജില്ലാ പ്രസിഡന്റ് ശ്യാംലാൽ, പുനലൂർ നിയോജക മണ്ഡലം സെക്രട്ടറി അജ്മൽ ബിൻ ജമാൽ, ജില്ലാ ജോ.യിന്റ് സെക്രട്ടറി റിനുരാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ.കെ. നവാസ്, പി.കെ. ബാബു, അജയകുമാർ,അച്ചു ബിലാൽ എന്നിവർ പ്രസംഗിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് സദാശിവൻ ആചാരി, നേതാക്കളായ ജനാർദന സ്വാമി, ഫിലിപ്പ് ചാക്കോ രാജു, വിപിന ചന്ദ്രൻ ശാസ്താംകോണം, ആൽവിൻ പുനലൂർ, ഗീതാ കൃഷ്ണൻ, റാണി, ലാൽജി മോഹൻ, ഗിരിജ ഫാസലുദീൻ, അയ്യപ്പൻ പുനലൂർ, ഹനീഫ, അബ്ദുൽ അസിസ്എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.