നീണ്ടകര പഞ്ചായത്ത് കെട്ടിട സമുച്ചയത്തിന് ശിലയിട്ടു
1451383
Saturday, September 7, 2024 6:02 AM IST
ചവറ: നീണ്ടകര ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു.ശിലാസ്ഥാപനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാന ജീവനക്കാർക്ക് ബോണസും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയും നൽകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ്കുമാർ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി,
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, യു.ബേബിരാജൻ , എസ്. സേതുലക്ഷ്മി, കെ. രാജീവൻ, ജോയി ആന്റ്ണി, പ്രിയ ഷിനു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മേരിസൺ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.