നാടിന്റെ സന്തോഷ സൂചിക ഉയർത്തി ആദിച്ചനല്ലൂർ ഫെസ്റ്റ്: പി.സി. വിഷ്ണുനാഥ്
1451076
Friday, September 6, 2024 6:00 AM IST
ചാത്തന്നൂർ: വയനാട് ദുരന്തം കാരണം ഓണാഘോഷങ്ങൾ പൂർണമായി ഒഴിവാക്കുന്നത് കലകാരൻമാരേയും ചെറുകിട വ്യാപാരികളേയും ബാധിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ.
വർഷത്തിൽ കുറച്ചു ദിവസം മാത്രം വേതനം ലഭിക്കുന്ന വിഭാഗമാണിത്. ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 15 ദിവസമായി നടക്കുന്ന ആദിച്ചനല്ലൂർ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ്. ചന്ദ്രൻ കലാകാരന്മാരെ ആദരിച്ചു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ഡൈനീഷ്യ റോയ്സൺ, ദീപ്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, വാർഡ് മെമ്പർമാരായ അനീഷാ നിസാം, ബി. ഹരികുമാർ, ഏലിയാമ്മ ജോൺസൻ, ഷാജി ലുക്കോസ്, അജിലാൽ, എൻ. സുരേഷ്, സിജു. പി. വർഗീസ്, വിഷ്ണു, ശ്യാം എന്നിവർ പ്രസംഗിച്ചു.