‘സ​മ​ഗ്ര കൊ​ട്ടാ​ര​ക്ക​ര പ​ദ്ധ​തി’​ക്ക് രൂ​പ​രേ​ഖ​യാ​യി
Saturday, July 27, 2024 6:25 AM IST
കൊ​ട്ടാ​ര​ക്ക​ര: നി​യോ​ജ​ക മ​ണ്ഡ​ല വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി രൂ​പീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. വി​വി​ധ വ​കു​പ്പു​ക​ളേ​യും, പൊ​തു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളേ​യും ഏ​ജ​ന്‍​സി​ക​ളേ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളേ​യും പ​ങ്കാ​ളി​യാ​ക്കി വി​ശ​ദ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​കു​ന്ന​ത്‌.

പ​ദ്ധ​തി രൂ​പീ​ക​ര​ണ അ​വ​ലോ​ക​ന യോ​ഗം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.ര​ണ്ടു​വ​ർ​ഷ​ത്തെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്‌. മ​ണ്ണ്‌, വാ​യു, ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ ഊ​ന്ന​ൽ ന​ൽ​കി പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​വ​ലോ​ക​ന യോ​ഗം നി​ർ​ദേ​ശി​ച്ചു.

ക​ല്ല​ട ന​ദി​യു​ടെ സം​ര​ക്ഷ​ണം, തോ​ടു​ക​ളു​ടേ​യും കു​ള​ങ്ങ​ളു​ടേ​യും ന​വീ​ക​ര​ണം, മ​ണ്ണ്‌, ജ​ല സം​ര​ക്ഷ​ണം, കൃ​ഷി, ഗ​താ​ഗ​തം, ടൂ​റി​സം വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, സു​സ്ഥി​ര ജീ​വ​നോ​പാ​ധി ഉ​റ​പ്പാ​ക്ക​ൽ, ക്ഷീ​ര വി​ക​സ​നം, കാ​ർ​ഷി​ക വി​ള​ക​ളു​ടെ സം​സ്‌​ക​ര​ണ​വും വി​പ​ണ​ന​വും, സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ, തൊ​ഴി​ലും തൊ​ഴി​ലാ​ളി ക്ഷേ​മ​വും, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ട​പെ​ടു​ക.


പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കാ​ർ​ഷി​ക കു​ളം, എ​ല്ലാ പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും ഭൂ​ഗ​ർ​ഭ ജ​ല റീ​ചാ​ർ​ജിം​ഗ്, എ​ല്ലാ വീ​ട്ടി​ലും ഖ​ര​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും ത​രം​തി​രി​ക്ക​ലി​നും ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​ടെ ഉ​റ​വി​ട സം​സ്‌​ക​ര​ണ​ത്തി​നും സ​ന്ദേ​ശ​മെ​ത്തി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ൽ മാ​തൃ​കാ സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റും.

തോ​ടു​ക​ൾ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​വീ​ക​രി​ക്കും.10,000 തെ​ങ്ങി​ൻ​തൈ​ക​ളും ഒ​രു​ല​ക്ഷം ക​ശു​മാ​വി​ൽ​തൈ​ക​ളും ന​ട്ടു​വ​ള​ർ​ത്തും. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മ​ണ്ണ്‌ പോ​ഷ​ണ കാ​ർ​ഡ്‌ ഉ​റ​പ്പാ​ക്കും. ക​ള​ക്ട​ർ ക​ൺ​വീ​ന​റാ​യ സ​മി​തി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും.