പ​ക​ൽ സ​മ​യം വീ​ട്ടി​ൽ നി​ന്ന് 14 പ​വ​നും 4000 രൂ​പ​യും മോ​ഷ്ടി​ച്ചു
Saturday, July 27, 2024 6:25 AM IST
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് ശീ​മാ​ട്ടി ജ​യ​ന്തി കോ​ള​നി​യി​ൽ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ലാ​ലി​യു​ടെ 14 പ​വ​നും 4000 രൂ​പ​യും വീ​ട്ടി​ൽ നി​ന്ന് ക​വ​ർ​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ലാ​ലി​യും മ​ക​ളും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് പോ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്.


തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.