തേ​വ​ർ​തോട്ടം ​സു​കു​മാ​ര​ൻ അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, July 27, 2024 6:10 AM IST
കൊ​ല്ലം: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം അ​ഞ്ച​ൽ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ഥി​ക​ൻ തേ​വ​ർ​തോ​ട്ടം സു​കു​മാ​ര​ൻ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഇ​ന്ന് ന​ട​ക്കും.

അ​ഞ്ച​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലെ വി​വി​ടി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച​ൽ ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കും. എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചി​റ​ക്ക​ര സ​ലിം കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.