ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്ക് തുടക്കമായി
Saturday, July 27, 2024 6:10 AM IST
അ​ഞ്ച​ല്‍: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്ക് അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ തു​ട​ക്ക​മാ​യി.

ക​ണ്ണ​ങ്കോ​ട് എം​ടി യു​പി​സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം കു​ട്ടി​ക​ള്‍ കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ന​ല്‍​കു​ക കൂ​ടി ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി​യെ​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം. ​മു​ര​ളി, ഗീ​താ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ബി​നു സി .​ചാ​ക്കോ, ശോ​ഭ​ന, അ​മ്പി​ളി, കൃ​ഷി ഓ​ഫീ​സ​ര്‍ ബി. ​സു​രേ​ഷ്, സ്കൂ​ള്‍ പ്ര​ധാ​മാ​ധ്യാ​പി​ക ഒ. ​ശാ​ലി​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.