സെ​ന്‍റ് ഗൊ​രേ​റ്റി സ്കൂ​ളി​ൽ ഏ​ക​ദി​ന ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് ശി​ല്പ​ശാ​ല
Saturday, July 27, 2024 6:10 AM IST
പു​ന​ലൂ​ർ: സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സി​ൽ പ്ര​വൃ​ത്തി പ​രി​ച​യ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഏ​ക​ദി​ന ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് ശി​ല്പ​ശാ​ല​യും സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ്പ​മ്മ ടീ​ച്ച​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലു (എ​ൻ​സി​ഡി​സി ) മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഗ്ലോ​ബ​ൽ ഗു​ഡ് വി​ൻ അം​ബാ​സി​ഡ​ർ ബാ​ബ അ​ല​ക്സാ​ണ്ട​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി .


എ​ൻ​സി​ഡി​സി പി​ആ​ർ​ഒ ജ​യ​ശ്രീ, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ സു​ജാ വ​ർ​ഗീ​സ്, അ​ധ്യാ​പി​ക സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​വ​ർ ചെ​യ്ത പെ​യി​ന്‍റിം​ഗു​ക​ൾ ഫ്രെ​യിം ചെ​യ്ത് മ​ട​ക്കി ന​ൽ​കി. അ​റു​പ​തോ​ളം കു​ട്ടി​ക​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.