യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, July 27, 2024 6:10 AM IST
ച​വ​റ: കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​യി ആ​രോ​പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു.

ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര മ​ന്ത്രി​ക്ക് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ത്രാ​ത്മ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ശ​ങ്ക​ര​മം​ഗ​ലം പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.


യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​ന്‍ പ​ന്മ​ന, സ​ഞ്ജ​യ്, നി​തീ​ഷ്, ഇ​മ്മാ​നു​വ​ല്‍, ക​ണ്ണ​ന്‍, ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം കെ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ തു​ള​സി അ​ധ്യ​ക്ഷ​നാ​യി.