ക​ട​ പ​രി​ശോ​ധി​ക്കണം: ക​ള​ക്ട​ര്‍
Friday, July 26, 2024 6:23 AM IST
കൊ​ല്ലം: ജി​ല്ല​യി​ലെ പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ സം​യു​ക്ത സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് നി​ര്‍​ദേ​ശി​ച്ചു.

പ​ഴ​കി​യ മ​ത്സ്യം, മാം​സം എ​ന്നി​വ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ചേ​മ്പ​റി​ല്‍ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റ​വ്ശാ​ല​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ഓ​ട​ക​ള്‍, ജ​ല​സ്രോ​ത​സു​ക​ളാ​യ കാ​യ​ല്‍, കൊ​ല്ലം തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ഓ​ട്ടോ​ക​ളി​ല്‍ മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.


ഹോ​ട്ട​ലു​ക​ളി​ല്‍ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​ണ്‍​സ്യൂ​മ​ര്‍ ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍, ഉ​പ​ഭോ​ക്തൃ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് , താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.