ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു
Friday, July 26, 2024 6:23 AM IST
കൊ​ല്ലം : കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യം​ഗം അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ദാ​സ​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​മ്മി​ൾ സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എം.​എം. സ​ഞ്ജീ​വ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര ട്ട​റി അ​ൻ​സി​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​വി. സ​ലാ​ഹു​ദീ​ൻ, കി​ഴ​ക്കെ തെ​രു​വി​ൽ പി. ​ബാ​ബു, ശി​വ​പ്ര​സാ​ദ് ക​ട​പ്പാ​ക്ക​ട, ഷാ​ന​വാ​സ് ആ​ലും​മൂ​ട്, ജോ​സ് കൂ​രീ​പ്പു​ഴ, റെ​ന്നി ജോ​ണ്‍, അ​ബ്ദു​ൾ​വ​ഹാ​ബ്, ഷാ​ജ​ഹാ​ൻ, സ​ജീ​വ് സ​വാ​ജി, വ​ർ​ഗീ​സ് ത​ര​ക​ൻ, മീ​രാ രാ​ജീ​വ്, പി. ​ലി​സ്റ്റ​ണ്‍, ജീ​ജാ ഭാ​യി, നി​സ, ഹ​ക്കീം, സു​രേ​ഷ് കു​മാ​ർ, സ​ന്തോ​ഷ് കു​ള​ങ്ങ​ര, ബോ​ബ​ൻ​പു​ല്ലി​ച്ചി​റ, കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ല്ലം: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹാ​യ ഹ​സ്തം ല​ഭി​ച്ച​വ​രു​ടെ സം​ഗ​മം യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ചു.
വി​വി​ധ പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ല​ഭി​ച്ച് വി​വി​ധ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​വ​ർ, കൊ​ല്ലം തോ​ടി​ന്‍റെ ക​ര​ക​ളി​ൽ നി​ന്ന് കു​ടി​യൊ​ഴി​പ്പി​ച്ച് പ​ക​രം വീ​ട് ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി മു​ൻ​കൈ​യെ​ടു​ത്ത് വീ​ട് ല​ഭി​ച്ച​വ​ർ തു​ട​ങ്ങി നാ​നാ​തു​റ​ക​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹാ​യ​ഹ​സ്തം ല​ഭി​ച്ച​വ​രു​ടെ സം​ഗ​മ​മാ​ണ് ന​ട​ന്ന​ത്.


ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹാ​യ​ഹ​സ്തം ല​ഭി​ച്ച​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്ത​ത് ത​നി​ക്ക് ഏ​റെ ചാ​രി​താ​ർ​ഥ്യം ത​രു​ന്ന​താ​യി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹാ​യം ല​ഭി​ച്ച​വ​രെ നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ ഏ​റെ ഊ​ർ​ജം ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹാ​യം കി​ട്ടി​യ​വ​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​യാ​സ് ചി​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, അ​നു​താ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ചൈ​ത്ര ത​മ്പാ​ൻ, ഷാം​ലാ നൗ​ഷാ​ദ്, ഹ​സൈ​ൻ പ​ള്ളി​മു​ക്ക്, അ​ജു ജോ​ർ​ജ്, സു​ഹൈ​ൽ അ​ൻ​സാ​രി, ശ​ര​ത് പ​ട്ട​ത്താ​നം, ഷ​ഹ​നാ​സ്, ര​തീ​ഷ്, ആ​ദ​ർ​ശ് ഭാ​ർ​ഗ​വാ​ൻ, ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.