ചി​റ​ക്ക​രയിൽ ക​ർ​ഷ​ക ദി​നാ​ച​ര​ണ​ം
Friday, July 26, 2024 6:23 AM IST
ചാ​ത്ത​ന്നൂ​ർ: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​റ​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു.

ജൈ​വ ക​ർ​ഷ​ക​ൻ, സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, വ​നി​താ ക​ർ​ഷ​ക, യു​വ​ക​ർ​ഷ​ക​ൻ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ, ക്ഷീ​ര ക​ർ​ഷ​ക​ൻ, മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ക​ർ​ഷ​ക​ൻ, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ, മി​ക​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​ർ​ഷ​ക​രെ ചി​ങ്ങം ഒ​ന്നി​ന് ന​ട​ക്കു​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് ക​ർ​ഷ​ക അ​വാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.


വെ​ള്ള​ക്ക​ട​ലാ​സി​ൽ പേ​ര്, മേ​ൽ​വി​ലാ​സം, കൃ​ഷി വി​വ​ര​ങ്ങ​ൾ, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ​ക​ൾ 30 ന​കം കൃ​ഷി​ഭ​വ​നി​ൽ ന​ൽ​കേ​ണ്ട​താ​ണ്. ഈ ​അ​പേ​ക്ഷ​ക​ൾ പു​ര​സ്ക്കാ​ര നി​ർ​ണ​യ സ​മി​തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി അ​ർ​ഹ​രാ​യ ക​ർ​ഷ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കും.