വാ​ഹ​ന വി​ല്പ​ന​ശാ​ല​യുടെ പെ​യി​ന്‍റിം​ഗ് ബൂ​ത്തി​ൽ തീ​പി​ടി​ത്തം
Friday, July 26, 2024 6:11 AM IST
കൊ​ട്ടി​യം: പ​റ​ക്കു​ള​ത്തെ വാ​ഹ​ന വി​ല്പ​ന​ശാ​ല​യു​ടെ പെ​യി​ന്‍റിം​ഗ് ബൂ​ത്തി​ൽ തീ​പി​ടി​ത്തം. തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്ക​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ട് ജീ​വ​ന​ക്കാ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഏ​ണി ഉ​പ​യോ​ഗി​ച്ച് താ​ഴെ ഇ​റ​ക്കി.

കൊ​ട്ടി​യം പ​റ​ക്കു​ളം പ​ട്ട​രു മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​ന വി​ല്പ​ന​ശാ​ല​യു​ടെ കാ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പി​റ​കി​ലെ പെ​യി​ന്‍റിം​ഗ് ബൂ​ത്തി​ലാ​ണ് ആ​ദ്യം അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. തീ ​അ​ണ​യ്ക്കാ​ൻ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ക​യ​റി​യ ര​ണ്ട് ജോ​ലി​ക്കാ​രാ​ണ് കു​ടു​ങ്ങി​പ്പോ​യ​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.


തീ ​അ​ണ​യ്ക്കാ​നാ​യി കൊ​ല്ല​ത്തു​നി​ന്ന് നാ​ല് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ 65 ജോ​ലി​ക്കാ​രു​ണ്ട്. ആ​ർ​ക്കും പ​രി​ക്കി​ല്ല. കൊ​ട്ടി​യ​ത്ത് നി​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.വൈ​ദ്യു​തി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി.