കി​ഴ​ക്കേ ക​ല്ല​ട​യി​ലെ ആം​ബു​ല​ൻ​സ് ഷെ​ഡ് ഉ​പ​യോ​ഗ ശൂ​ന്യം
Friday, July 26, 2024 6:11 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക്ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച അ​ശാ​സ്ത്രീ​യ ആം​ബു​ല​ൻ​സ് ഷെ​ഡ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്യ​ത്തും ആ​രോ​പി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള​ള തു​ക ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ആം​ബു​ല​ൻ​സ് ഷെ​ഡ് ആ​ണ് വാ​ഹ​നം ക​യ​റ്റി​യി​ടാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി തീ​ർ​ന്ന​ത്.