പു​ന​ലൂ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സ് ബി​ജെ​പി ഉ​പ​രോ​ധി​ച്ചു
Friday, July 26, 2024 6:11 AM IST
പു​ന​ലൂ​ർ: അ​ന​ധി​കൃ​ത പ​വ​ർ​ക്ക​ട്ട് ഏ​ർ​പ്പെ​ടു​ത്തു​ന്ന വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം.


മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി പ​വ​ർ​ക​ട്ട് പ​തി​വാ​കു​ക​യാ​ണ്. ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് പ​ല സ​മ​യ​ങ്ങ​ളി​ലും പ​വ​ർ​ക​ട്ട് ഉ​ണ്ടാ​കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് വൈ​ദ്യു​തി വ​രു​ന്ന​ത്. പ​ല സ​മ​യ​ങ്ങ​ളി​ലും കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്കാ​റി​ല്ല.

കി​ട്ടി​ക്ക​ഴി​ഞ്ഞാ​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​റി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ എ​ഇ​യെ ഉ​പ​രോ​ധി​ച്ചു.


പ​ല​പ്രാ​വ​ശ്യം ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യി മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നാ​ൽ ഉ​പ​രോ​ധം നീ​ണ്ടു. ഒ​ടു​വി​ൽ പു​ന​ലൂ​ർ എ​സ് ഐ ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

പു​ന​ലൂ​ർ വെ​സ്റ്റ് ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ​ൻ ജോ​ൺ ഹെ​ൻ​ട്രി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി, ഏ​രി​യ സെ​ക്ര​ട്ട​റി അ​യ്യ​പ്പ​രാ​ജ​ൻ, മ​ണ്ഡ​ലം ക​മ്മി​റ്റി മെ​മ്പ​ർ ഷാ​ജി പാ​പ്പ​ന്നൂ​ർ, ര​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.