പീ​ഡന കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, July 26, 2024 6:11 AM IST
കു​ണ്ട​റ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പാ​റ​ക്ക​ട​വ് ഗ​വ.​എ​ൽ​പി​എ​സി​ന് സ​മീ​പം തൈ ​ഉ​ള്ള​തി​ൽ വീ​ട്ടി​ൽ മു​നീ​റി (മു​ന്ന-32) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചതായാണ് കേസ്.


കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ, എ​സ് സി​പി​ഒ വി​പി​ൻ, സി​പി ഒ​മാ​രാ​യ അ​നൂ​പ്, വി​ദ്യാ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.