വൈ​ദ്യു​തി മോ​ഷ​ണം: വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു
Friday, July 26, 2024 6:11 AM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​ദ്യു​തി മോ​ഷ​ണം ന​ട​ത്തി​വ​ന്ന കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ വ​നി​താ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന​ക്കാ​ർ വിഛേ​ദി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​മ്പ​ല​പ്പു​റം ഡി​വി​ഷ​ൻ പ്ര​തി​നി​ധി ഷീ​ല​യു​ടെ വീ​ട്ടി​ലാ​ണ് വൈ​ദ്യു​തി മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

സി​പി​എം പ്ര​തി​നി​ധി​യാ​ണ് ഇ​വ​ർ. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൈ​ദ്യു​തി മീ​റ്റ​ർ വ​ഴി​യ​ല്ലാ​തെ വ​യ​ർ വ​ലി​ച്ച് നേ​രി​ട്ട് വൈ​ദ്യു​തി എ​ടു​ക്കു​ക​യാ​യി​രു​ന്നു. ബു‌​ധ​നാ​ഴ്ച​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​ത്. ഇ​ന്ന​ലെ 2,48,000 രൂ​പ പി​ഴ ഈ​ടാ​ക്കി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.