തീ​ര​ദേ​ശ ഹൈ​വേ: യോ​ഗം ചേ​ര്‍​ന്നു
Friday, July 26, 2024 6:00 AM IST
കൊ​ല്ലം: തീ​ര​ദേ​ശ ഹൈ​വേ പ​ദ്ധ​തി അ​ലൈ​ന്‍​മെ​ന്‍റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭൂ ​ഉ​ട​മ​ക​ളു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്നു. ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ ദൂ​രി​ക​രി​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് പ​രാ​തി ര​ഹി​ത​മാ​യ തീ​ര്‍​പ്പു​ണ്ടാ​കു​മെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

പാ​ക്കേ​ജി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി. എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​മാ​യി പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ര​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രാ​ണ് പ​രാ​തി​ക​ളു​മാ​യി എ​ത്തി​യ​ത്. ജി.​എ​സ്. ജ​യ​ലാ​ല്‍ എം​എ​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ജ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​സി. സ​ഫ​റു​ള്ള, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷീ​ജ ബീ​ഗം, കെ​ആ​ര്‍​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.