പു​ന​ലൂ​രി​ൽ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം വീ​ണ് വ​ൻ​ നാ​ശ​ന​ഷ്ടം
Friday, July 26, 2024 6:00 AM IST
പു​ന​ലൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ൽ പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ളു​ടെ മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ പി​ഴു​തു വീ​ണു.

ക​ല​ങ്ങും​മു​ക​ള്‍ വാ​ര്‍​ഡി​ല്‍ ര​ണ്ടു വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണു. ക​ല​ങ്ങും​മു​ക​ള്‍ ദേ​വി​കോ​ണം പു​ളി​മൂ​ട്ടി​ല്‍ ശ്രീ​പൂ​ര്‍​ണം വീ​ട്ടി​ല്‍ എ​സ്.​ഡി. നാ​യ​രു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് അ​യ​ല്‍​വീ​ട്ടി​ലെ പ്ലാ​വ് പി​ഴു​തു വീ​ണ് മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.


ക​ല​ങ്ങും​മു​ക​ള്‍ കു​തി​ര​ച്ചി​റ ഷാ​ലോം ചാ​ലു​വാ​ലി​ല്‍ എ​ബ്ര​ഹാ​മി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ തേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു​ണ്ടാ​യി. നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ള്‍ ഒ​ടി​ഞ്ഞും മ​റ്റും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.