മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു
Friday, July 26, 2024 6:00 AM IST
പു​ന​ലൂ​ര്‍: ചി​ങ്ങം ഒ​ന്ന് ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 14 വി​ഭാ​ഗ​ത്തി​ലു​ള്ള മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു.

ജൈ​വ​കൃ​ഷി അ​വ​ലം​ബി​ക്കു​ന്ന​വ​ര്‍, മി​ക​ച്ച വ​നി​താ ക​ര്‍​ഷ​ക, വി​ദ്യാ​ര്‍​ഥി ക​ര്‍​ഷ​ക​ര്‍, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ര്‍, പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള ക​ര്‍​ഷ​ക​ര്‍, വാ​ഴ ക​ര്‍​ഷ​ക​ര്‍, യു​വ ക​ര്‍​ഷ​ക​ര്‍, മി​ക​ച്ച സ​മ്മി​ശ്ര ക​ര്‍​ഷ​ക​ര്‍, കൂ​ണ്‍ ക​ര്‍​ഷ​ക​ര്‍, പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​ര്‍, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി, തേ​നീ​ച്ച ക​ര്‍​ഷ​ക​ര്‍, നെ​ല്‍ ക​ര്‍​ഷ​ക​ര്‍, പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന സ്‌​കൂ​ള്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നാ​ണ് ക​ര്‍​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.


ഇ​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ 30 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ക​ല​യ​നാ​ട് കൃ​ഷി ഭ​വ​നി​ല്‍ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി മി​ക​ച്ച ക​ര്‍​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ല്‍ കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​പു​ഷ്പ​ല​ത, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ പി​ള്ള എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.