ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തിക്ക്​ തു​ട​ക്ക​മാ​യി
Friday, July 26, 2024 6:00 AM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ ഗ​വ എ​ൽ പി ​സ്കൂ​ളി​ൽ അ​മ്മ എ​ന്‍റ​ർ​പ്രൈ​സ​സ് ആ​ൻഡ് ഗോ​ൾ​ഡ് ലോ​ൺ​സി​ന്‍റേയും ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റേയും സ​ഹ​ക​ര​ണ​ത്തോ​ടെ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.

ക​ല്ലു​വാ​തു​ക്ക​ൽ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്മ എ​ന്‍റ​ർ​പ്രൈ​സ​സ് ആ​ന്‍​ഡ് ഗോ​ൾ​ഡ് ലോ​ൺ​സ് എം​ഡി വി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദീ​പി​ക പ​ത്രം സ​മ്മാ​നി​ച്ച് പ​ത്ര​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജേ​ഷ്.​അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡോ. ​ക​ബീ​ർ പാ​രി​പ്പ​ള്ളി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​ജ​യ​കു​മാ​ർ, കെ. ​മേ​രി​ക്കു​ട്ടി, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ സൗ​മ്യ ആ​ന​ന്ദ്, ഹെ​ഡ്മി​സ്ട്ര​സ് ബി.​സി. അ​ജി​ത​കു​മാ​രി അ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ആ​ശ്ര​യ​മ​റ്റ​വ​ർ​ക്കും നി​രാ​ലം​ബ​രാ​യ​വ​ർ​ക്കും തു​ണ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക ശ്ര​ദ്ധ നേ​ടു​ക​യു​ണ്ടാ​യി.

ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ട് വ​ച്ച് ന​ല്കി​യും ചി​കി​ത്സാ സ​ഹാ​യം ന​ല്കി​യും മാ​സം തോ​റും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​വും സ്കോ​ള​ർ​ഷി​പ്പ് സ​മ്മാ​നി​ച്ചും ചെ​യ​ർ​മാ​ൻ വി.​എ​സ്. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​രാ​ശ്ര​യ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്നു.