ഇ​ട​മു​ള​യ്ക്ക​ലി​ല്‍ വി​മ​ത​ന്മാ​ര്‍ പു​റ​ത്ത്
Thursday, July 25, 2024 6:15 AM IST
അ​ഞ്ച​ല്‍: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഇ​ട​മു​ള​യ്ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പാ​ന​ലി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന വി​മ​ത​ന്‍​മാ​രെ പു​റ​ത്താ​ക്കി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം.

കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യ് ത​ങ്ക​ച്ച​ന്‍, മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് റം​ലി എ​സ്. റാ​വു​ത്ത​ര്‍ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് പു​റ​ത്താ​ക്കി​യ​ത്. പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്.


ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ളും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​യു​മാ​ണ് പ്ര​ധാ​ന​മാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​ട​മു​ള​യ്ക്ക​ല്‍ സം​ഘം നേ​ര​ത്തേ യു​ഡി​എ​ഫ് കു​ത്ത​ക​യാ​യി​രു​ന്നു.

കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ​തോ​ടെ ബാ​ങ്ക് ന​ഷ്ട​ത്തി​ലാ​യി. ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹ​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് സ​മ​ര​ത്തി​ലാ​ണി​പ്പോ​ള്‍. ത​ട്ടി​പ്പി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.