ക​ര്‍​ക്കി​ട​ക​വാ​വ് ബലി തർപ്പണം: സു​ര​ക്ഷാ ​ന​ട​പ​ടി​‍ ഉ​റ​പ്പാ​ക്കി: ക​ള​ക്ട​ർ എ​ന്‍.​ ദേ​വി​ദാ​സ്
Thursday, July 25, 2024 6:15 AM IST
കൊല്ലം: ക​ര്‍​ക്കി​ട​വാ​വ് ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കാ​ന്‍ സു​ര​ക്ഷാ ക്ര​മ​സ​മാ​ധാ​ന ന​ട​പ​ടി​ക​ള്‍ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ര്‍ എ​ന്‍.​ ദേ​വി​ദാ​സ്.
ക​ര്‍​ക്കി​ട​വാ​വ് ബ​ലി​ത​ര്‍​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. തി​രു​മു​ല്ല​വാ​രം ക്ഷേ​ത്ര​ത്തി​ലെ ബ​ലി​ത​ര്‍​പ്പ​ണം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ദേ​വ​സ്വം​ മ​ന്ത്രി വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം നേ​ടി​യ​താ​ണ്.

ജ​ന​ത്തി​ര​ക്ക് വ​ര്‍​ധിക്കാ​ന്‍ സാധ്യത കൂ​ടു​ത​ല്‍ ആ​യ​തി​നാ​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ലം ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തു​ന്ന എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും.


അ​ഗ്നി​സു​ര​ക്ഷ, ഫി​ഷ​റീ​സ്, ഡി​ടിപി​സി എ​ന്നി​വ​യു​ടെ മു​ങ്ങ​ല്‍​ വി​ദ​ഗ്ധ​രു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കും. ഫു​ഡ്‌​സേ​ഫ്റ്റി സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

തീ​ര​ദേ​ശ റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്കാ​നും കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡു​ക​ള്‍ ഉ​ട​ന​ടി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നും നി​ര്‍​ദേശം ന​ല്‍​കി.

സ​ബ് ക​ളക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, എഡിഎം​സിഎ​സ് അ​നി​ല്‍, പു​ന​ലൂ​ര്‍ ആ​ര്‍ഡിഒ സോ​ളി ആ​ന്‍റ​ണി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ല്‍.​ആ​ര്‍. ജി​യോ.​ ടി. മ​നോ​ജ് വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.