ക​ർ​ഷ​ക സ​മ​ര​ത്തി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും:​ ചിറ്റുമല ചിറയിലെ പലക പുന:സ്ഥാപിച്ചു
Thursday, July 25, 2024 6:02 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ ക​ല്ല​ട ത്രി​വേ​ണി, കു​റ്റി​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​നൊ​പ്പം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത​തോ​ടെ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​ധി​കാ​രി​ക​ൾ ക​ണ്ണു തു​റ​ന്നു. കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യ ചി​റ്റു​മ​ല ചി​റ​യി​ലെ ര​ണ്ടു ക​ണ്ണ​റ​ക​ളി​ലേ​യും ഇ​ള​ക്കി മാ​റ്റി​യ പ​ല​ക​ക​ൾ പു​ന:​സ്ഥാ​പി​ച്ച​തോ​ടെ ഒ​രാ​ഴ്ച​യാ​യി നീ​ളുന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി​ക​ൾ​ക്കു പ​രി​ഹാ​ര​മാ​യി.

കു​ട്ട​നാ​ട് നെ​ല്ല് ഉത്പാദ​ക സ​മി​തി​യാ​ണ് ത്രി​വേ​ണി പാ​ട​ശേ​ഖ​ര​ത്തി​ൽ പ്ര​ധാ​ന​മാ​യി കൃ​ഷിയിറക്കുന്നത്. ര​ണ്ടു പാ​ട​ശേ​ഖ​ര​ത്തി​ലും പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രും കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ണ്ട്. 80 ഏ​ക്ക​റി​ൽ 60 ഏ​ക്ക​റി​ലും ഞാ​റു ന​ടു​ക​യും വി​ത​യ്ക്കു​ക​യും ചെ​യ്തു.

20 ഏ​ക്ക​റി​ൽ കൂ​ടി കൃ​ഷി ഇ​റ​ക്കാ​ൻ തു​ട​ങ്ങ​വേ ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം, ചി​റ്റു​മ​ല ചി​റ​യി​ലെ ഷ​ട്ട​റു​ക​ളി​ൽ സ്ഥാ​പി​ച്ച പ​ല​ക​ക​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ അ​ശാ​സ്ത്രീയ​മാ​യി ഇ​ള​ക്കി മാ​റ്റുകയും ചെയ്തു. ഇ​​തോ​ടെ അ​നി​യ​ന്ത്രി​ത​മാ​യി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യും കൃ​ഷി ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യു​മാ​യെ​ത്തി​യ ക​ർ​ഷ​ക​രോ​ട് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ കൊ​ല്ലം ഡി​വി​ഷ​ൻ എ​ക്സികുട്ടിവ് എ​ൻജിനീ​യ​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന് കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സും, ജി​ല്ലാ ക​ള​ക്ട​റും ഇ​ട​പെ​ട്ടു.

തുടർന്ന് ​ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനി​യ​ർ സു​ജാ ഗ്ര​യ്സ​ണിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ചി​റ്റു​മ​ല ചി​റ​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഷ​ട്ട​ർ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ര​ഹി​തമായതിനാൽ പ​രി​ഹ​രി​ക്കാ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കാ​രി​ക​ൾ ഉ​റ​പ്പു ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ ലാ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യക്ഷ​ൻ എ. ​സു​നി​ൽ​ പാ​ട്ട​ത്തി​ൽ, മെ​മ്പ​ർ​മാ​രാ​യ എ​സ്.​ സ​ജി​ലാ​ൽ, ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, മാ​യാ​ദേ​വി, ഉ​മാ​ദേ​വി​യ​മ്മ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​സ്. ശ്രീ​കു​മാ​ർ, എംപി യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ൽ, അ​ജി​ത് പ്ര​സാ​ദ്, സൈ​മ​ൺ വ​ർ​ഗീസ്, എ​ൻ.എ​സ്. ശാ​ന്ത​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.