പ​ച്ച​ത്തുരു​ത്തി​ന് തു​ട​ക്കമായി
Thursday, July 25, 2024 5:58 AM IST
അ​ഞ്ച​ൽ: ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച​ല്‍ ബി​വി യു​പി സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി തു​ട​ങ്ങി.

അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച പ​ച്ച തു​രു​ത്തി​ന്‍റെ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി വൃ​ക്ഷ​ത്തൈ ന​ട്ടു നി​ര്‍​വ​ഹി​ച്ചു.


അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി. ഹ​രി​ത കേ​ര​ള മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ സ്മി​ത, ബ്ലോ​ക്ക് മെ​മ്പ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ നൗ​ഷാ​ദ്, അ​ധ്യാ​പ​ക​ര്‍, കു​ട്ടി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.