കുന്നത്തൂരിൽ എ​സ്എ​ച്ച്ജി ​യോ​ ഗംന​ട​ത്തി
Sunday, May 26, 2024 9:59 PM IST
ശാ​സ്താം​കോ​ട്ട:​ എ​സ്എ​ൻഡിപി ​യോ​ഗം കു​ന്ന​ത്തൂ​ർ യൂ​ണി​യ​നി​ൽ ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച 50 എ​സ്എ​ച്ച് ജി ​ഗ്രൂ​പ്പു​ക​ളു​ടെ ക്രെ​ഡി​റ്റ് ലി​ങ്കേ​ജി​നു വേ​ണ്ടി​യു​ള്ള യോ​ഗം ഡോ. ​പ​ല്പു മെ​മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി. ന​ബാ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ രാ​ഖി മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ന്ന​ത്തൂ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ർ സു​ഗ​ന്ധി ബാ​ങ്ക് ലോ​ണു​ക​ളെ​പ്പ​റ്റി​യും ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്ത് വ്യാ​വ​സാ​യ ഓ​ഫീ​സ​ർ നി​ഥി​ൻ വി​വി​ധ ത​രം സം​രം​ഭ​ക​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് റാം ​മ​നോ​ജ് , യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡു മെ​മ്പ​റും എ​സ്എ​ച്ച്ജി ​കോ​ർ​ഡി​നേ​റ്റ​റു​മാ​യ വി.​ബേ​ബി​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഡി. ​സു​ധാ​ക​ര​ൻ, പ്രേം ​ഷാ​ജി, നെ​ടി​യ​വി​ള സ​ജീ​വ​ൻ, ആ​ർ. സു​ഗ​ത​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.