ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Wednesday, February 21, 2024 10:20 PM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കൊ​ല്ലം കൈ​ക്കു​ള​ങ്ങ​ര രാ​മേ​ശ്വ​രം ന​ഗ​ർ 129 അ​പ്പൂ​സ് ഡെ​യി​ലി​ൽ സ​ജി വ​ർ​ഗീ​സി​ന്‍റെ​യും ബെ​റ്റ്സി​യു​ടെ​യും മ​ക​ൻ ആ​ൾ​സ​ൺ എ​സ്. വ​ർ​ഗീ​സ്(17), ചി​ന്ന​ക്ക​ട ബം​ഗ്ലാ​വ് പു​ര​യി​ടം ഷീ​ജ ഡെ​യി​ലി​ൽ സേ​വ്യ​റി​ന്‍റെ​യും ഷീ​ജ​യു​ടെ​യും മ​ക​ൻ അ​ല​ൻ സേ​വ്യ​ർ(17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൊ​ല്ലം ആ​ശ്രാ​മം കു​റ​വ​ൻ​പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ലി​ങ്ക് റോ​ഡ് വ​ഴി വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം ക്രി​സ്തു​രാ​ജ് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.