അഞ്ചൽ ബൈ​പാ​സി​ൽ പ്ര​ഭാ​ത ന​ട​ത്തം സംഘടിപ്പിച്ചു
Tuesday, February 20, 2024 5:06 AM IST
അ​ഞ്ച​ൽ : അ​ഞ്ച​ല്‍ ബൈ​പാ​സി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കാ​നി​രി​ക്കെ ഇ​തി​ന്‍റെ പ്ര​ച​ണാ​ര്‍​ഥം പ്ര​ഭാ​ത ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. പു​ന​ലൂ​ര്‍ അ​ഞ്ച​ല്‍ റോ​ഡി​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് സ്കൂ​ളി​ന് മു​ന്നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച 2.1 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള ബൈ​പാ​സി​ല്‍ കു​രി​ശു​മു​ക്കി​ല്‍ അ​വ​സാ​നി​ക്കും വി​ധ​മാ​ണ് പ്ര​ഭാ​ത ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.

എംഎ​ല്‍എ പി.​എ​സ് സു​പാ​ല്‍, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ജീ​വ്‌, ഡി​വൈ​എ​സ്പി​മാ​രാ​യ ജി.​ഡി വി​ജ​യ​കു​മാ​ര്‍, ഷൈ​നു തോ​മ​സ്‌, ഫാ. ​ബോ​വാ​സ് മാ​ത്യു, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ശി​ല്പി​യു​മാ​യ രാ​ജീ​വ്‌ അ​ഞ്ച​ല്‍ തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, സാ​മൂ​ഹി​ക സാം​സ്കാ​രി​കം രം​ഗ​ത്തു​ള്ള​വ​ര്‍ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ള്‍ പ്ര​ഭാ​ത ന​ട​ത്ത​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്നു. അ​ഞ്ച​ല്‍ ബൈ​പാ​സ് പൂ​ര്‍​ത്തീ​ക​ര​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ആ​ല​ഞ്ചേ​രി​യി​ല്‍ അ​വ​സാ​നി​ക്കും വി​ധ​മു​ള്ള ബൈ​പാ​സ് ര​ണ്ടാം ഘ​ട്ടം നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ച​താ​യും പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.


ബൈ​പാ​സ് പൂ​ര്‍​ത്തീ​ക​ര​ണ​ത്തോ​ടെ അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

21-ന് രാത്രി 7.30-നാണ് ബൈ​പാ​സ് ഉ​ദ്ഘാ​ട​നം മ​ന്ത്രി മു​ഹ​മ​ദ് റി​യാ​സ് നി​ര​വ​ഹി​ക്കു​ന്ന​ത്. ഇ​തോടൊ​പ്പം മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.