വ​യോജ​ന കേ​ന്ദ്ര​ത്തി​നു നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ട് ക​യ​റി ന​ശി​ക്കു​ന്നു
Tuesday, February 20, 2024 5:06 AM IST
പാ​രി​പ്പ​ള്ളി: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​യോ​ജ​ന കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​ത്ത​ത് മൂ​ലം കാ​ട് ക​യ​റി ന​ശി​ക്കു​ന്നു. വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ന് വേ​ണ്ടി 2020 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ വ​യോ​ജ​ന മ​ന്ദി​ര​ത്തി​നാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ചു നൽകാ​ൻ ത​യാ​റാ​യ​പ്പോ​ൾ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം അ​വ​രു​ടെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​ൽ കെ​ട്ടി​ട​വും നി​ർ​മി​ച്ചു. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.


പ​ല ത​വ​ണ കെ​ട്ടി​ടം കൈമാ​റ​ണ​മെന്ന്ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെങ്കി​ലും ഓ​രോ അ​വ​ധി പ​റ​ഞ്ഞു കൈ​മാ​റ​ൽ നീ​ട്ടു​ന്നു. ഇ​പ്പോ​ൾ ഗാ​ന്ധി ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം വ​ഴി സൗ​ക​ര്യം തീ​രെ ഇ​ല്ലാ​ത്ത​ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. അ​വ​ശ​ത​യോ രോ​ഗ​മോ ബാ​ധി​ക്കു​ന്ന അ​ന്തേ​വാ​സി​ക​ളാ​യ മാ​താ- പി​താ​ക്ക​ളെ ക​ട്ടി​ലി​ൽ ചു​മ​ന്നു റോ​ഡി​ൽ എ​ത്തി​ച്ചു ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​ക​ണ​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

അ​ടി​യ​ന്തി​ര​മാ​യി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഗാ​ന്ധി ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ന് കെ​ട്ടി​ടം കൈ ​മാ​റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​രി​പ്പ​ള്ളി കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. ഡി. ​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.