‘പി​ണ​റാ​യി വിജയൻ മ​ക​ളെ​യും മ​ക​നെ​യും കോ​ർ​പറേ​റ്റു​ക​ളാ​ക്കാ​ൻ ഭ​ര​ണം ന​ട​ത്തു​ന്നു’
Tuesday, February 20, 2024 5:06 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: മോ​ദി കോ​ർ​പറേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി ഭ​ര​ണം ന​ട​ത്തു​മ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ മ​ക​നെ​യും മ​ക​ളെ​യും കോ​ർ​പറേ​റ്റു​ക​ളാ​ക്കു​വാ​ൻ വേ​ണ്ടി​യു​ള്ള ഭ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് അ​ൺ ഓ​ർ​ഗ​നൈ​സ്ഡ് വ​ർ​ക്കേ​ഴ്സ് ആ​ന്‍റ് എം​പ്ലോ​യി​സ് കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബ​ൻ ജി ​നാ​ഥ് അഭിപ്രായപ്പെട്ടു.

യുഡ​ബ്ല്യുഇസി ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ അം​ശാ​ദാ​യം അ​ട​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബോ​ബ​ൻ ജി ​നാ​ഥ് പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ബാ​ബു​ജി. പ​ട്ട​ത്താ​നം, ജി.​കൃ​ഷ്ണ​പി​ള്ള, പെ​രു​മാ​നൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ബി​നോ​യി ക​രി​മ്പാ​ലി​ൽ, അ​മ്പി​ളി ശ്രീ​കു​മാ​ർ, മോ​ളി എ​സ്, രാ​ജ​ൻ കൊ​പ്പാ​റ​യി​ൽ, ലാ​ലാ രാ​ജ​ൻ, ഗി​രി​ജ, എ​ന്നി​വ​ർ പ്രസംഗി​ച്ചു.