പൂർവ വിദ്യാർഥി സംഗമം
1282805
Friday, March 31, 2023 12:35 AM IST
കോളയാട്: കോളയാട് സെന്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെ 1977-1978 അധ്യയന വർഷത്തെ എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥി -അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. കെ. ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഗുരുനാഥന്മാരായ ആലിസ് ഇമ്മാനുവൽ, പി.എം. മാത്യു, കെ.ജെ. മേരി, മേരിക്കുട്ടി തോമസ്, പി.കെ. വിമല, സി. സോമസുന്ദരൻ, കെ.പി. ബാലകൃഷ്ണണൻ, ടി.എം. ദാമു എന്നീ അധ്യാപകരെ ആദരിച്ചു.
യോഗത്തിൽ പൂർവ വിദ്യാർ പ്രതിനിധി കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. പി. ഗണേഷ് ബാബു, പി. സുകുമാരൻ, കെ. ദിവാകരൻ, കെ.എൻ. സുനിൽകുമാർ, ഒ.സി. ശ്രീകുമാരൻ, പി.കെ. ലക്ഷ്മണൻ, സിബി ജോർജ്, സുഗത പദ്മനാഭൻ, കെ. പ്രഭാകരൻ, രമ ചാത്തമ്പള്ളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാ പരിപാടികളും അരങ്ങേറി.