സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കണം
1549689
Tuesday, May 13, 2025 7:16 PM IST
തളിപ്പറമ്പ്: അധ്യയന വർഷാരംഭത്തിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 17, 24, 31 എന്നീ തീയതികളിൽ കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും.
ഒരുദിവസം 100 വാഹനങ്ങളാണ് പരിശോധിക്കുക. എല്ലാ സ്കൂൾ അധികൃതരും മേൽ തീയതികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏപ്രിൽ ഒന്നിന് മുന്പായി ഫിറ്റ്നസ് പുതുക്കിയ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കണം. വാഹന പരിശോധന നടത്തി സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ഫോൺ: 9188961949.