തിരക്കിട്ട സന്ദർശനങ്ങളിൽ സണ്ണി ജോസഫ്
1549355
Saturday, May 10, 2025 1:39 AM IST
മട്ടന്നൂർ: നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മട്ടന്നൂരിൽ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രചാരണത്തിനായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച ചാവശേരി സ്വദേശി സിനാന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം.
മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനത്തിന് എത്തിച്ചേർന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും സണ്ണി ജോസഫ് ചർച്ച നടത്തി. വൈകുന്നേരം അഞ്ചോടെ കൊല്ലപ്പെട്ട മുൻ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബ് എടയന്നൂരിന്റെ വീടും അദ്ദേഹം സന്ദർശിച്ചു.