വീസ തട്ടിപ്പ്; ഏരുവേശി സ്വദേശിയുടെ പണം നഷ്ടപ്പെട്ടു
1549693
Tuesday, May 13, 2025 7:16 PM IST
ഏരുവേശി: ഇസ്രയേലിലേക്ക് ജോബ് വീസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,70,700 രൂപ തട്ടിയെടുത്തതായി കുടിയാന്മല പോലീസിൽ പരാതി. തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് ലിറ്റില്‍ഫ്ലവര്‍ വീട്ടില്‍ ജോണ്സണ് സ്റ്റീഫനെതിരേയാണ് കേസ്.
ഏരുവേശി വളയംകുണ്ടിലെ നെല്ലിക്കാത്തടത്തില്‍ ബിനു ജോസഫിന്റെ പരാതിയിലാണ് കേസ്. 2023 മാര്‍ച്ച് 21 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ മൂന്ന് തവണകളിലായി ബാങ്ക്വഴിയും നേരിട്ടും പണം വാങ്ങിയെങ്കിലും വീസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.