പെയിന്റിംഗ് ജോലിക്കെത്തിയ ആളുടെ പണം കവർന്നു
1549676
Tuesday, May 13, 2025 7:01 PM IST
കൂത്തുപറമ്പ്: പാറാല്‍ നിങ്കിലേരിയിലെ വീട്ടില്‍ പെയിന്റിംഗ് ജോലിക്കെത്തിയ ആളുടെ ബാഗില്‍ നിന്നു പണം കവർന്നു. ബാഗില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൂക്കോട് സ്വദേശി വി. ഷാജിയുടെ പണമാണ് നഷ്ടപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ ആളാണ് പണം കവര്‍ന്നത്. വീട്ടുകാര്‍ പറശിനിക്കടവില്‍ പോയ സമയത്തായിരുന്നു മോഷണം. പോലീസ് അന്വേഷണം ആരംഭിച്ചു.