മോക്ക് ഡ്രില്ലില്‍ പങ്കുചേര്‍ന്ന് ജനം: ജില്ലയില്‍ 'ഓപ്പറേഷന് അഭ്യാസ്' വിജയകരം
1548793
Thursday, May 8, 2025 2:01 AM IST
കണ്ണൂർ: ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ ഡിഫെന്‍സ് മോക്ക് ഡ്രില്‍, "ഓപ്പറേഷന് അഭ്യാസ്' ജില്ലയിലെ അഞ്ചിടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചു.
വൈകുന്നേരം നാലോടെ തളിപ്പറമ്പ് എല്‍ഐസി കോംപ്ലക്സ്, പരിശോധന, രക്ഷപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് സെന്റ് തെരേസാസ് സ്കൂളിലും, ആളുകളെ ഒഴിപ്പിക്കല്‍ ഇരിട്ടി താലൂക്ക് സിവില്‍ സ്റ്റേഷനിലും നടന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി താത്കാലിക ആശുപത്രി പയ്യന്നൂര്‍ റവന്യു ടവറില്‍ സജ്ജമാക്കി.
വൈകുന്നേരം നാലോടെ നഗരസഭാ അപകട സൈറണ്‍ മുഴക്കിയതോടെ തലശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്മെന്റിലെ ജാസ്മിന് ബ്ലോക്കിലാണ് ഷെല്‍ ആക്രമണവും തുടര്‍ന്ന് തീപിടുത്തവുമുണ്ടായാല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ക്ഡ്രില്‍ നടന്നത്.