വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിൽ പുതുതലമുറ പരാജയപ്പെടുന്നു: മന്ത്രി കടന്നപ്പള്ളി
1549356
Saturday, May 10, 2025 1:39 AM IST
കണ്ണൂർ: വയോജനങ്ങൾ അവരുടെ വീടുകളിൽ ഒറ്റപ്പെടുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പുതുതലമുറ പരാജയപ്പെടുന്ന അവസ്ഥ വർധിച്ചു വരികയാണെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. "എന്റെ കേരളം' പ്രദർശന വിപണനമേളയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സൗഹൃദ കേരളം സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന കൗൺസിലിൽ ഉപദേശക സമിതി അംഗം പ്രഫ. കെ. സരള, കെ.എ പ്രദീപ് എന്നിവർ ക്ലാസുകൾ നയിച്ചു. സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ വയോജന കമ്മിറ്റി അംഗം പി. ലീല എന്നിവർ പ്രസംഗിച്ചു.
ഓർഫനേജ് കൺട്രോൾ ബോർഡ് കേരളം മെംബർ സിസ്റ്റർ വിനീത, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ വി.എം. സുകുമാരൻ, സി.പി. ചാത്തുകുട്ടി, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സെക്രട്ടറി, രഘുനാഥൻ നമ്പ്യാർ, കേരള ഓർഫനേജസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ പ്രസിഡന്റ് ബ്രദർ സജി, മെന്റൽൽ ഹെൽത്ത് റിവ്യൂ ബോർഡ് മെംബർ ബ്രദർ സ്റ്റീഫൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, ഗവ. വൃദ്ധ മന്ദിരം സൂപ്രണ്ട് പി.ആർ. രാധിക, കൃഷ്ണ മേനോൻ കോളജ് എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. കെ.പി. നിധീഷ്, പ്രൊബേഷൻ ഓഫീസർ കെ. സജിത, എ.ഒ. പ്രസന്നൻ, ഡോ. സുഹൈൽ ഖാലിദ് എന്നിവർ ഓപ്പൺ ഫോറത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.