പുകപ്പുരയ്ക്ക് തീപിടിച്ച് റബർ ഷീറ്റ് കത്തിനശിച്ചു
1549105
Friday, May 9, 2025 2:23 AM IST
ചെറുപുഴ: പുകപ്പുരയ്ക്ക് തീപിടിച്ച് റബർഷീറ്റ് കത്തിനശിച്ചു. തട്ടുമ്മൽ സിഎച്ച് സെന്ററിന് സമീപത്തെ വാഴവളപ്പിൽ അബ്ദുൾ സത്താറിന്റെ വീടിനു സമീപത്തെ പുകപ്പുരയാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ശക്തമായ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തീപിടുത്തം ഉണ്ടായത് അറിയുന്നത്.
പുകപ്പുരയിൽ ഉണ്ടായിരുന്ന രണ്ട് കിന്റലോളം റബർഷീറ്റ് കത്തിനശിച്ചു. പുകപ്പുരയുടെ അകവും ആസ്ബസ്റ്റോസ് ഷീറ്റും പൂർണമായും നശിച്ചു. സമീപത്ത് കൂട്ടിയിട്ടിരുന്ന അടയ്ക്കാത്തൊണ്ടിന് തീപിടിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
നാട്ടുകാരും തൊഴിലാളികളും വീട്ടുകാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. വീടിന്റെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ തൊഴിലാളികൾ സമീപത്തു തന്നെ ഉണ്ടായിരുന്നതിനാൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു.