സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവച്ച് സ്കൂളുകൾ
1549697
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി ബെൻഹിൽ
സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടി ഇരിട്ടി ബെൻഹിൽ സ്കൂൾ. പ്ലസ്ടുവിൽ മൂന്ന് വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിലും 13 വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കി.
പത്താം ക്ലാസിൽ19 വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. തുടർച്ചയായി 25 ാ മത് വർഷമാണ് സ്കൂൾ 100 ശതമാനം വിജയം നേടുന്നത്.
സിഎംഐ ക്രൈസ്റ്റ്
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 16-ാം തവണയും100 ശതമാനം വിജയം നേടി സിഎംഐ ക്രൈസ്റ്റ് സ്കൂൾ. 56 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 28 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിലും 22 വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 19 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ 100 ശതമാനം മാർക്ക് നേടിയിരുന്നു.
പരിയാരം ഉർസുലൈൻ
പരിയാരം ഉർസുലൈൻ ഇഗ്ലീഷ് മീഡിയം സ്കൂളിന് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ നൂറുമേനി. പത്താം ക്ലാസ് പരീക്ഷയെഴുതിയ 115 വിദ്യാർഥികളിൽ 27 പേർ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 50 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 55 പേർ പരീക്ഷയെഴുതിയ പന്ത്രണ്ടാം ക്ലാസിൽ 20 പേർ 90 ശതാനത്തിന് മുകളിൽ മാർക്ക് നേടി.
മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷയിൽ മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിന് ഇത്തവണയും നൂറ് ശതമാനം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം നേടി.
മട്ടന്നൂർ സീൽ ഇന്റർനാഷണൽ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മട്ടന്നൂര്‍ സീൽ ഇന്റർനാഷണൽ സ്കൂളില്‍ ഇത്തവണയും നൂറ് ശതമാനം വിജയം. കെ.കെ. സാവരിയ, മുഹമ്മദ് സാമിൽ എന്നിവർ മുഴുവൻ വിഷയത്തിലും എവൺ നേടി.
പത്താംക്ലാസിൽ മാഹിയിലെ സ്കൂളുകൾക്ക് നൂറുമേനി
മാഹി: കേരള സിലബസിൽ നിന്നും സിബിഎസ്ഇയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പരീക്ഷാ ഫലത്തിൽ മാഹി മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം.
പത്താംതരത്തിൽ പരീക്ഷയെഴുതിയ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സി.ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കര പിഎം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ, പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പള്ളൂർ കസ്തൂർബഗാന്ധി ഗവ. ഹൈസ്കൂൾ, പന്തക്കൽ പിഎംശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികളും വിജയിച്ചു.
പന്ത്രണ്ടാം ക്ലാസിൽ മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 115 പേരിൽ 82 പേരും സി.ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 85പേരിൽ 83 പേരും പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 53 പേരിൽ 49 പേരും പന്തക്കൽ പിഎം ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 132 പേരിൽ 120 പേരും വിജയിച്ചു.